Top News

ബാങ്കിന് മുന്നില്‍നിന്ന് സ്‌കൂട്ടര്‍ മോഷണംപോയി; സ്‌കൂട്ടറില്‍വച്ചിരുന്ന 1.70 ലക്ഷംരൂപയും നഷ്ടമായി

പത്തനംതിട്ട: ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും വാഹനത്തിന്റെ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 1,70,000 രൂപയും മോഷണം പോയി. തിരുവല്ല പൊടിയാടി ജങ്ഷനിലെ കാനറാ ബാങ്ക് ശാഖയ്ക്ക് മുന്നില്‍ നിന്നാണ് സ്‌കൂട്ടറും പണവും അപഹരിക്കപ്പെട്ടത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം.[www.malabarflash.com]

തോമസ് മാത്യു എന്നയാളാണ് വാഹനത്തിന്റെ ഉടമ. സഹകരണ ബാങ്കിലെ വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ച പണമാണ് മോഷ്ടിക്കപ്പെട്ടത്. സ്വര്‍ണം പണയം വെച്ചും വായ്പ വാങ്ങിയും പണം സ്വരൂപിച്ച് വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടി ഇദ്ദേഹം സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്നു. കാനറ ബാങ്കില്‍ മറ്റൊരാവശ്യത്തിനെത്തിയ മകനെ കൂട്ടുന്നതിനായാണ് തോമസ് മാത്യു ബാങ്കിനുള്ളിലേക്ക് പോയത്.

വേഗം തന്നെ മടങ്ങിവരാമെന്ന ധാരണയില്‍ താക്കോലും ഹെല്‍മെറ്റും സ്‌കൂട്ടറില്‍ത്തന്നെ സൂക്ഷിച്ചാണ് തോമസ് മാത്യു പോയത്. തിരിച്ചുവന്നപ്പോഴാണ് സ്‌കൂട്ടറും പണവും നഷ്ടപ്പെട്ടതായി മനസിലായത്. സിസിടിവ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പുളിക്കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post