NEWS UPDATE

6/recent/ticker-posts

കോടികളുടെ മോറിസ് കോയിൻ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ

മംഗളൂരു: കോടികളുടെ മോറിസ് കോയിൻ തട്ടിപ്പ് കേസിൽ മംഗളൂരുവിൽ ഒരാൾ പിടിയിൽ. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി സി.ടി.ഹംസയെയാണ്(42) മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മലപ്പുറം സ്വദേശി കെ.നൗഷാദ് മുഖ്യ പ്രതിയായ മോറിസ് കോയിൻ നിക്ഷേപ റാക്കറ്റിലെ കണ്ണിയായ ഹംസ വഴി തട്ടിപ്പിൽ കുടുങ്ങിയ ആൾ മംഗളൂരു സിറ്റി സൈബർ എക്ണോമിക് സെല്ലിലും നാർക്കോട്ടിക് ക്രൈം പോലീസ് സ്റ്റേഷനിലും ജനുവരിയിൽ പരാതി നൽകിയിരുന്നു.

പോലീസ് അസി.കമ്മീഷണർ പി.എ.ഹെഗ്ഡെ, ഇൻസ്പെക്ടർ എച്ച്.എം.ശ്യാം, സബ് ഇൻസ്പെക്ടർ രാജേന്ദ്ര എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്റ് ചെയ്തു. തട്ടിപ്പ് സംബന്ധിച്ച മറ്റു പരാതികളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

2020 സെപ്റ്റംബര്‍ 28നാണ് മലപ്പുറം പൂക്കൂട്ടുപാടം പോലീസ് സ്റ്റേഷനില്‍ മോറിസ് കോയിന്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നിഷാദ് അറസ്റ്റിലാവുകയും കേസില്‍ ജാമ്യം നേടുകയും ചെയ്തു. ജാമ്യം ലഭിച്ച് ഒളിവില്‍ പോയ നിഷാദിനെ പിന്നീട് കണ്ടെത്താനായിട്ടില്ല. 2021 നവംബറില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങളില്‍ നിന്ന് നിക്ഷേപം ശേഖരിച്ച നിഷാദിന്റെ ഇടനിലക്കാരായ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments