Top News

ഒന്നര കിലോ സ്വര്‍ണമിശ്രിതം കൈകളില്‍ കെട്ടിവെച്ച് കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍. ക്യാമ്പിന്‍ ക്രൂവും വയനാട് സ്വദേശിയുമായ ഷാഫിയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. ഒന്നര കിലോ തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം കൈകളില്‍ കെട്ടിവെച്ച് ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിക്കുകയായിരുന്നു.[www.malabarflash.com]


ബഹ്‌റൈന്‍- കോഴിക്കോട്- കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരനാണ് ഷാഫി. 1,487 ഗ്രാം സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണമിശ്രിതം ഇരുകൈകളിലും കെട്ടിവെച്ച്, ഷര്‍ട്ട് കൊണ്ട് മറച്ചാണ് കടത്താന്‍ ശ്രമിച്ചത്‌.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കസ്റ്റംസ് പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കസ്റ്റംസ് ഇയാളെ ചോദ്യംചെയ്തു.

Post a Comment

Previous Post Next Post