Top News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു

കാസർകോട്: കാസർകോട് മാലോം പുല്ലടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് അപകടം. പൊയിനാച്ചി പറമ്പ വേണുഗോപാലും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായ അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com]


പെരലടുക്കത്ത് നിന്ന് വിവാഹ നിശ്ചയത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൽ വേണുഗോപാലും രണ്ട് കുട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.

എൻജിന്‍റെ ഭാഗത്തുനിന്നാണ് ആദ്യം തീയും പുകയും ഉയരുന്നത് കണ്ടത്. പെട്ടെന്ന് എല്ലാവരും കാറില്‍ നിന്ന് പുറത്തിറങ്ങി. പുറത്തിറങ്ങിയ ഉടനെ തന്നെ കാർ പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. എല്ലാവരും കാറില്‍ നിന്ന് പുറത്തിറങ്ങിയത്കൊണ്ട് വലിയ ദുരന്തം ഒഴിവായി.

Post a Comment

Previous Post Next Post