NEWS UPDATE

6/recent/ticker-posts

ഉദുമയില്‍ ഒരു ദിവസം ഒരേ സ്ഥലത്ത് മൂന്ന് അപകടങ്ങള്‍

ഉദുമ: ഉദുമ കെഎസ്ടിപി റോഡില്‍ ഒററ ദിവസം ഒരേ സ്ഥലത്ത് മൂന്ന് അപകടങ്ങള്‍. ബുധനാഴ്ച ഉദുമ ടൗണിലാണ് അപകടങ്ങളുടെ പരമ്പര അരങ്ങേറിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് ആദ്യ അപകടം നടന്നത്. നാല് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ രണ്ട് കാറുകളുടെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.[www.malabarflash.com]


മൂന്ന് മണിയോടെ ഇതേ സ്ഥലത്ത് മീനുമായി പോവുകയായിരുന്ന മിനി ലോറിയുടെ പിറകില്‍ ഇന്നോവ കാര്‍ ഇടിച്ചു. നേരത്തെ അപകടം നടന്ന സ്ഥലത്ത് ആള്‍കൂട്ടത്തെ കണ്ട് കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ അമിത വേഗതിയില്‍ പിറകില്‍ വന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

രാത്രി 9 മണിയോടെ ഇതേ സ്ഥലത്ത് രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് നിസാര പരിക്കേററു.

കെഎസ്ടിപി റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണം കാരണം ഇവിടെ നിരവധി അപകടങ്ങളാണ് നടന്നത്. വലിയ വാഹനങ്ങള്‍ അടക്കം അമിത വേഗതയിലുളള യാത്രയും അനധികൃതമായി റോഡരികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഇവിടെ അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുന്നു.

Post a Comment

0 Comments