Top News

സഅദിയ്യ ഖത്മുല്‍ ബുഖാരി സംഗമം സമാപിച്ചു

ദേളി: വിശുദ്ധ ഗ്രന്ഥമായ സഹീഹുല്‍ ബുഖാരി ക്ലാസിന് സമാപനം കുറിച്ച് കൊണ്ട് നടന്ന ഖത്മുല്‍ ബുഖാരി സംഗമത്തിന് സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.[www.malabarflash.com]


സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി. കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ ആമുഖ പ്രഭാഷണം നടത്തി. പി പി ഉബൈദുള്ളാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, തുവ്വൂര്‍ അബ്ദുറഹ്‌മാന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ജാഫര്‍ സാദിഖ് മണിക്കോത്ത്, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്ല ഫൈസി മൊഗ്രാല്‍, ശരീഫ് സഅദി മാവിലാടം, എം എ അബ്ദുല്‍ വഹാബ്, ഇസ്മായില്‍ സ അദി പാറപ്പള്ളി, അഷ്ഫാക്ക് മിസ്ബാഹി, സഈദ് സഅദി, മുനീര്‍ ബാഖവി തുരുതി, അഹമ്മദ് അലി ബണ്ടിച്ചാല്‍, എം പി അബ്ദുള്ള ഫൈസി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍ സംബന്ധിച്ചു.

കെ പി ഹുസൈന്‍ സഅദി സ്വാഗതവും സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post