Top News

പാലക്കുന്ന് ഭരണി ഉത്സവം കൊടിയിറങ്ങി; തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവം കൊടിയിറങ്ങി. കോവിഡ് കാല നിബന്ധനകൾക്ക് ശേഷം നടന്ന ഭരണി ഉത്സവത്തിന്റെ ആയിരത്തിരി നാളിൽ അഭൂതപൂർവമായ തിരക്കാണ് ക്ഷേത്രത്തിലും പാലക്കുന്നിലും അനുഭവപ്പെട്ടത്.[www.malabarflash.com]

വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തിരുമുൽകാഴ്ച സമർപ്പണങ്ങളും തുടർന്ന് നടന്ന ആചാര വെടികെട്ടും കണ്ണിനും കാതിനും ആനന്ദം നൽകി. കളംകയ്യേൽക്കൽ സൂചന വിളമ്പരമെന്നോണം ക്ഷേത്രം വക വെടിക്കെട്ടും ഉണ്ടായിരുന്നു. കാഴ്ച സമർപ്പണം പൂർത്തിയായ ശേഷം ആയിരത്തിരി ശ്രീബലി ചടങ്ങുകൾ നടന്നു. 

ഭണ്ഡാര വീട്ടിൽ ചെന്ന് കലശം കയ്യേറ്റ് മറ്റു ചടങ്ങുകൾ ആരംഭിച്ചു. നോറ്റിരുന്ന കുഞ്ഞുങ്ങൾ അടക്കമുള്ള ആയിരത്തിരി എഴുന്നള്ളത്ത്‌ 11 പ്രദക്ഷിണം പൂർത്തിയാക്കി. കലശം വഹിച്ച എഴുന്നള്ളത്തും കളംകയ്യേൽക്കലും ചുവട് മായ്ക്കൽ എഴുന്നള്ളത്തുകളും ഉണ്ടായി.

കൊടിയിറക്കത്തിനും അനുബന്ധ ചടങ്ങുകൾക്കും ശേഷം ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു.

Post a Comment

Previous Post Next Post