NEWS UPDATE

6/recent/ticker-posts

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. അറസ്റ്റിലായ കൃഷ്ണകുമാർ ആർഎസ്എസ് പ്രവർത്തകനാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.[www.malabarflash.com]

സംഭവ ദിവസം ആശ്രമത്തിൽ കണ്ട റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാർ ആണെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്റെ ആത്മഹത്യയിൽ അറസ്റ്റ ചെയ്പ്പെട്ട കൃഷ്ണകുമാർ റിമാൻഡിൽ ആയിരുന്നു.

2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് ഭാഗികമായ കേടുപാടുകളും സംഭവിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാർത്തയായതോടെ മുഖ്യമന്ത്രിയടക്കം നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്. 

ആശ്രമം കത്തിച്ച കേസിൽ ആത്മഹത്യചെയ്ത തന്റെ സഹോദരൻ പ്രകാശിന് പങ്കുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. പ്രകാശും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്നും പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പ്രശാന്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തുകയായിരുന്നു.

Post a Comment

0 Comments