Top News

കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലക്ക് പുതിയ നേതൃത്വം

കാസർകോട്: കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ വാർഷിക കൗൺസിലിന് ചെമനാട് സുന്നി സെൻ്ററിൽ പ്രൗഢ സമാപനം. ധർമപാതയിൽ അണിചേരുക എന്ന സന്ദേശത്തിൽ നാല് മാസമായി നടത്തി വരുന്ന അംഗത്വ പുന:സംഘടനാ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചാണ് ജില്ലാ വാർഷിക കൗൺസിൽ നടന്നത്.[www.malabarflash.com]


ജില്ലാ പ്രസിഡൻ്റായി സയ്യിദ് ഹസൻ അഹ്ദൽ തങ്ങളെയും ജനറൽ സെക്രട്ടറിയായി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയെയും 'ഫിനാൻസ് സെക്രട്ടറിയായി ബേവിഞ്ച അബൂബക്കർ ഹാജിയെയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി അസ്സഖാഫ് തങ്ങൾ, മൂസൽ മദനി തലക്കി, സുലൈമാൻ കരിവെള്ളൂർ, ഹകീം ഹാജി കളനാട് (വൈ. പ്രസി.), കന്തൽ സൂപ്പി മദനി, കെ. എച്ച് അബ്ദുല്ല മാസ്റ്റർ, ബശീർ പുളിക്കൂർ, വി.സി അബ്ദുല്ല സഅദി, യൂസുഫ് മദനി ചെറുവത്തൂർ, എം.പി മുഹമ്മദ് മണ്ണംകുഴി ( സെക്രട്ടറിമാർ)

18 അംഗ സംസ്ഥാന കൗൺസിലർമാരെയും 35 അംഗ ജില്ലാ എക്സിക്യൂട്ടീവിനെയും തെരെഞ്ഞെടുത്തു. സംഘാടക  സമിതി കൺവീനർ സി.എൽ. ഹമീദ് പതാക ഉയർത്തി. ജില്ലാ ഉപാധ്യക്ഷൻ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഉപാധ്യക്ഷൻ മാരായമംഗലം അബ്ദു റഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ഹാമിദ് ചൊവ്വ നേതൃത്വം നൽകി.

സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവം, കെ.പി.എസ് തങ്ങൾ ബേക്കൽ, അബ്ദുൽ റശീദ് സഅദി, മുനീർ ബാഖവി തുരുത്തി, ലത്തീഫ് സഅദി ഉറുമി, അബ്ദുൽ റഹ്മാൻ അഹ്സനി, ജമാൽ സഖാഫി ആദൂർ പ്രസംഗിച്ചു.

407 യൂണിറ്റ്, 46 സർക്കിൾ, ഒമ്പത് സോൺ കൗൺസിലുകൾ പൂർത്തിയാക്കിയാണ് ജില്ലാ കൗൺസിൽ നടന്നത്. സംസ്ഥാന കൗൺസിൽ പ്രതിനിധി സമ്മേളനം മാർച്ച് ഒന്നിന് എറണാകുളത്ത് നടക്കും.

Post a Comment

Previous Post Next Post