Top News

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിധവയെ ലൈം​ഗികമായി ചൂഷണം ചെയ്തു, രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പിടിയിൽ. കണ്ണൂർ തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ (31) ആണ് പിടിയിലായത്.[www.malabarflash.com]

ആലുവയിൽ ഭാഗത്ത് താമസിക്കുന്ന നഷീൽ എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പീഡപ്പിച്ച കേസിലാണ് പിടിയിലായത്. യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച നഷീൽ വിവാഹ വാഗ്ദാനം നൽകി എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പരാതിക്കാരിയുടെ കയ്യിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപ പല കാര്യങ്ങൾ പറഞ്ഞ് തട്ടിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

തുടർന്ന് യുവതിയെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് പരാതിയുമായി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി. യുവതി പരാതി നൽകിയത് അറിഞ്ഞ നഷീൽ മൊബൈൽ ഫോൺ ഓഫ് ആക്കി ഒളിവിൽ പോയി. തുടർന്ന് സി.ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നഷീലിനെ ആലുവയിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post