Top News

ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം. പൊതു ജനാരോഗ്യ മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച നടന്ന ബിജെപിയുടെ വികാസ് രഥയാത്രക്കിടയിലായിരുന്നു സംഭവം. മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുങ്കോളിയിലെ ഗ്രാമത്തിലൂടെ യാത്ര പോകുമ്പോഴാണ് ചൊറിപ്പൊടി എറിഞ്ഞതെന്നാണ് വിവരം.[www.malabarflash.com]


പൊടി ശരീരത്തിൽ പറ്റിയതിനെ തുടർന്നുണ്ടായ രൂക്ഷമായ ചൊറിച്ചിലിൽ മന്ത്രി ഇട്ടിരുന്ന കുർത്ത അഴിച്ചുമാറ്റുകയും കുപ്പിവെള്ളം ഉപയോഗിച്ച് കഴുകുകയും ചെയ്തു. ആൾകൂട്ടത്തിനിടയിൽ ചിലർ ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു.

ണ്ട് ദിവസം മുമ്പ് രഥ് ഖാണ്ഡവ ജില്ലയിലെ ഒരു ഗ്രാമത്തിലൂടെ യാത്ര നടത്തിയപ്പോൾ വാഹനം റോഡിൽ കുടുങ്ങിയിരുന്നു. യാത്ര നയിച്ചിരുന്ന ബിജെപി എംഎൽഎ ദേവേന്ദ്ര വർമയും ഗ്രാമത്തിലെ മുൻ സർപഞ്ച് തലവനും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസത്തിന് ഇത് വഴിവെച്ചു.

'ഞങ്ങൾ കോൺഗ്രസിനെ മോശമായി കണക്കാക്കി. പക്ഷേ ബിജെപിയാണ് കോൺഗ്രസിനേക്കാൾ മോശമായത്. ഞങ്ങൾക്ക് നല്ലറോഡുകൾ വേണം. ഇല്ലെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യില്ല' മുൻ സർപഞ്ച് പറഞ്ഞു. 

ഫെബ്രുവരി 25 വരെയുള്ള വികാസ് യാത്ര ഞായറാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന നയം സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്രകൾ നടത്തുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post