ഘോഷയാത്രയ്‌ക്ക് കീഴൂർ കളരി അമ്പലം, കീഴൂർ കുറുംബ ഭഗവതി ക്ഷേത്രം, ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രം, ഒദവത്ത് പടിഞ്ഞാർ ചൂളിയാർ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രം, കാസർകോട് കുറുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ സ്ഥാനികരും ഭക്തരും എതിരേൽപ്പ് നൽകി സ്വീകരിച്ചു.
12 മണിയോടെ ഏഴ് ദിവസം നീളുന്ന ഉത്സവത്തിന് കോടിയേറി. മേൽശാന്തി നവീൻ ചന്ദ്ര കായർത്തായുടെ സാന്നിധ്യത്തിൽ ഉളിയത്ത് വിഷ്ണു അസ്ര തന്ത്രി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. നൃത്താർച്ചനയും നൃത്തനൃത്യങ്ങളും ഉണ്ടായി. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം വക കലവറ ഘോഷയാത്രയും രാത്രി ഭജനയും ശ്രീഭൂതബലിയും നടന്നു. ഉച്ചയ്ക്ക് അന്നദാനവുമുണ്ടായി.
0 Comments