Top News

കാഞ്ഞങ്ങാട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം; ലഹരിമുക്ത ജാഗ്രത സമിതിപ്രവര്‍ത്തകരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം



കാഞ്ഞങ്ങാട്: ഇഖ്ബാല്‍ സ്‌കൂള്‍ പരിസത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം. ശനിയാഴ്ച രാത്രി സ്‌കൂള്‍ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ ലഹരിസംഘം ആക്രമണം നടത്തിയത്.[www.malabarflash.com]

അക്രമി സംഘം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. ലഹരിമുക്ത ജാഗ്രത സമിതിയുടെ സജീവ പ്രവര്‍ത്തകരായ, ജുനൈഫ് , സമദ്, ഷറഫുദ്ധീന്‍ എന്നിവരെ ഇഖ്ബാല്‍ ഹൈസ്‌കൂള്‍ പരിസരത്ത് വെച്ച് ലഹരിമാഫിയ സംഘങ്ങള്‍ അക്രമിച്ചത്.

തോക്ക് കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. അതിവേഗം വാഹനം ഓടിച്ച് യുവാക്കളെ അപായപ്പെടുത്താനായിരുന്നു ശ്രമം. അക്രമികളില്‍ നിന്നും യുവാക്കള്‍ മതില്‍ ചാടി കടന്നാണ് രക്ഷപ്പെട്ടാണ്. മതിലും ഗൈററും തകര്‍ത്തിട്ടും വീണ്ടും അതിക്രമത്തിന് മുതിര്‍ന്ന ലഹരി സംഘത്തെ കൂടുതല്‍ നാട്ടുകാരെത്തി കല്ലെറിഞ്ഞ് കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. സംഘത്തിലെ അജാനൂര്‍ കടപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


Post a Comment

Previous Post Next Post