ഉദുമ: ഉദുമയിലെ വീട്ടില്‍ നിന്നും 35 ഗ്രാം എം ഡി എം എ പിടികൂടി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചെര്‍ക്കള താമസക്കാരനായ ഷരീഫ്, നായന്മാരാമൂല സ്വദേശി മിര്‍ഷാദലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐ പി എസ്സിന്റെ നിര്‍ദ്ദേശ പ്രകാരം വെളളിയാഴ്ച കാസറകോട് മയക്കുമരുന്ന് വിരുദ്ധ സെല്‍ ഡി വൈ എസ് പി മാത്യു, ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യു പി, എസ് ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസു സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദുമ പടിഞ്ഞാറ് കോട്ടക്കുന്നില്‍ വീട്ടില്‍ നിന്നും 35 ഗ്രാം എം ഡി എം എ പിടികൂടിയത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എം ഡി എം എ വിതരണം ചെയ്യുന്ന മുഖ്യ കണ്ണിയാണ് അറസ്റ്റിലായ ഷമീറും മിര്‍ഷാദുമെന്ന് പോലീസ് അറിയിച്ചു.


Post a Comment