Top News

ഭൂകമ്പം: 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവന്‍, അടിയന്തരാവസ്ഥ, മരണം 5000 കടന്നു

അങ്കാറ: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഭൂകമ്പം നടന്ന് 33 മണിക്കൂര്‍ പിന്നിട്ട ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലുവയസുകാരിയെ ജീവനോടെ കണ്ടെടുത്തു.[www.malabarflash.com]


തുര്‍ക്കിയിലെ ഹതായിലാണ് രക്ഷാപ്രവര്‍ത്തകര്‍ നാല് വയസുകാരിയെ കണ്ടെത്തിയത്‌. ഹതായ് പ്രവിശ്യയിലെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് ഗുല്‍ ഇനാലിന്‍ എന്ന നാലു വയസുകാരിയെ വീണ്ടെടുത്തത്.

ഇതിനിടെ തുര്‍ക്കിയില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുര്‍ക്കിയില്‍ മാത്രം 3549 പേരാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1600 ലേറെ പേര്‍ സിറിയയില്‍ മരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നത് ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

Post a Comment

Previous Post Next Post