Top News

ബന്ധുവിന്റെ വിവാഹത്തിന് ഡാൻസ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു

ന്യൂഡൽഹി: വിവാഹരാവിൽ എല്ലാവരും ആഘോഷത്തോടെ മുത്യമിന്റെ ഡാൻസ് ആസ്വദിക്കുകയായിരുന്നു. സ്പീക്കറിൽനിന്നുയരുന്ന ഗാനത്തിന് അനുസരിച്ച് ചിരിച്ച് ​കൊണ്ട് അവൻ കിടിലൻ സ്റ്റെപ്പുകൾ കാഴ്ചവെച്ചു. ഡാൻസ് തുടരവേ, അവൻ ഒരുവേള നിശ്ചലനായി, പെട്ടെന്നുതന്നെ മുഖമടിച്ച് നിലത്തേക്ക് വീണു. ഇതും ഡാൻസിന്റെ ഭാഗമായുള്ളതാണെന്ന് കരുതി ബന്ധുക്കളും കൂടിനിന്നവരും ആർപ്പുവിളിച്ചു. പശ്ചാത്തിലത്തിലുള്ള പാട്ട് നിർത്താതെ സ്പീക്കറിൽനിന്നുയർന്നിട്ടും പക്ഷേ, മുത്യം എഴുന്നേറ്റില്ല. കൂടിനിന്നവർ അപകടം മണത്ത് അവ​നെ കുലുക്കിവിളിച്ചെങ്കിലും അവസാനമായി ഒന്നുകൂടി പിടച്ച് ആ യുവാവ് പിന്നെ എന്നെന്നേക്കുമായി നി​ശ്ചലമായി.[www.malabarflash.com]

ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെയാണ് മഹാരാഷ്ട്ര സ്വദേശി മുത്യം (19)ൻ കുഴഞ്ഞുവീണുമരിച്ചത്. ശനിയാഴ്ച രാത്രി തെലങ്കാനയിലാണ് സംഭവം.

ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ നിർമൽ ജില്ലയിലെ പാർഡി ഗ്രാമത്തിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു മുത്യം. ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായ മുത്യമിനെ അതിഥികൾ ഭൈൻസ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫെബ്രുവരി 22 ന് ഹൈദരാബാദിലെ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24 കാരനായ പോലീസ് കോൺസ്റ്റബിൾ ഹൃദയാഘാതംമൂലം മരണപ്പെട്ടിരുന്നു.


Post a Comment

Previous Post Next Post