NEWS UPDATE

6/recent/ticker-posts

മുങ്ങിത്താണ 11കാരനെ പ്ലാസ്റ്റിക് കുപ്പികൾ അരയിൽ കെട്ടി രക്ഷിച്ച് എട്ടുവയസ്സുകാരൻ

കാ​സ​ർ​കോ​ട്: മു​ങ്ങി​ത്താ​ഴ്ന്നു​കൊ​ണ്ടി​രു​ന്ന ത​ന്നേ​ക്കാ​ൾ പ്രാ​യ​മു​ള്ള സു​ഹൃ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി എ​ട്ടു​വ​യ​സ്സു​കാ​ര​ൻ. കു​ളി​ക്കു​ന്ന​തി​നി​ടെ പ​യ​സ്വി​നി പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്ന 11കാ​ര​നെ​യാ​ണ് എ​ട്ടു​വ​യ​സ്സു​കാ​ര​നാ​യ ഹി​ബ​ത്തു​ല്ല ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.[www.malabarflash.com]


ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ​യ​സ്വി​നി പു​ഴ​യു​ടെ നെ​യ്പാ​റ ഭാ​ഗ​ത്ത് ഹി​ബ​ത്തു​ല്ല​യും ര​ണ്ടു കൂ​ട്ടു​കാ​രും കു​ളി​ക്കാ​ൻ പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഹി​ബ​ത്തു​ല്ല​ക്ക് നീ​ന്ത​ൽ പൂ​ർ​ണ​മാ​യും വ​ശ​മി​ല്ല. പ്ലാ​സ്റ്റി​ക് കു​പ്പി കെ​ട്ടി വെ​ള്ള​ത്തി​ൽ പൊ​ങ്ങി​നി​ന്നാ​ണ് നീ​ന്തു​ന്ന​ത്. ഹി​ബ​ത്തു​ല്ല​യും ഒ​രു കൂ​ട്ടു​കാ​ര​നും പു​ഴ​യു​ടെ ഇ​ക്ക​ര​യി​ലും അ​പ​ക​ട​ത്തി​ൽ​പെ​ട്ട കു​ട്ടി ഏ​താ​ണ്ട് ന​ടു​ഭാ​ഗ​ത്തു​മാ​യി​രു​ന്നു കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. അ​ക്ക​രെ​യു​ള്ള​വ​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഹി​ബ​ത്തു​ല്ല അ​ര​യി​ൽ കു​പ്പി​ക​ൾ ഉ​റ​പ്പി​ച്ചു​നി​ർ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട കു​ട്ടി​​യെ ര​ക്ഷി​ക്കാ​ൻ നീ​ന്തി​യെ​ത്തു​ക​യാ​യി​രു​ന്നു. എ​ത്തി​യ ഉ​ട​നെ അ​വ​നെ അ​ധി​കം സ്പ​ർ​ശി​ക്കാ​തെ ത​ള്ളി, ത​ള്ളി ക​ര​യോ​ട​ടു​പ്പി​ച്ചു.

മു​ങ്ങി​ത്താ​ഴു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​വ​ർ​ക്ക് പി​ടി​കൊ​ടു​ക്ക​രു​തെ​ന്ന് ക്ലാ​സി​ൽ​നി​ന്നു ല​ഭി​ച്ച പാ​ഠ​വും ഹി​ബ​ത്തു​ല്ല അ​നു​ഭ​വ​മാ​ക്കി. ആ​ത്മ​ധൈ​ര്യ​ത്തോ​ടെ അ​തി​സാ​ഹ​സി​ക​മാ​യി സു​ഹൃ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യ മു​ഹ​മ്മ​ദ് ഹി​ബ​ത്തു​ല്ല, ഇ​ബ്രാ​ഹീം ന​ഈ​മി-​ബു​ഷ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.സ​ർ സ​യ്യി​ദ് എ​ൽ.​പി സ്കൂ​ൾ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Post a Comment

0 Comments