Top News

യു.എ.ഇയിൽ 13 മുതൽ ഹജ്ജ് അപേക്ഷ സ്വീകരിക്കും

ദുബൈ: യു.എ.ഇയിൽ ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ ഹജ്ജ് അപേക്ഷകൾ സ്വീകരിക്കും. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്‍റ്സ് ജനറൽ അതോറിറ്റിയാണ് (ഔഖാഫ്) ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]


ഔഖാഫിന്‍റെ വെബ്സൈറ്റ് മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇതിലുള്ള ഹജ്ജ് രജിസ്ട്രേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം. എമിറേറ്റ്സ് ഐ.ഡിയും മൊബൈൽ നമ്പറും കൊടുക്കണം.

അതേസമയം, ഇമാറാത്തി പൗരൻമാർക്ക് മാത്രമാണ് ഔഖാഫിന്‍റെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ കഴിയുന്നത്. ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾ സ്വന്തം രാജ്യത്തെ ക്വാട്ട വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Post a Comment

Previous Post Next Post