Top News

ഭക്ഷ്യവിഷബാധയേറ്റു നഴ്സ് മരിച്ച സംഭവം: കാസർകോട് സ്വദേശിയായ ഹോട്ടലുടമ അറസ്റ്റിൽ

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ സംക്രാന്തിയിലെ പാർക്ക് മലബാർ (മലബാർ കുഴിമന്തി) ഹോട്ടൽ ഉടമ കാസർകോട് കോയിപ്പടി കോടിയമ്മ കൊളറങ്ങള ലത്തീഫ് (37) അറസ്റ്റിൽ. ഹോട്ടലിലെ പാചകക്കാരൻ സിറാജുദ്ദീൻ നേരത്തേ അറസ്റ്റിലായിരുന്നു.[www.malabarflash.com]  


സംഭവത്തിനു പിന്നാലെ, ഒളിവിൽ പോയ ഹോട്ടൽ ഉടമയ്ക്കുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു. തുടർന്നാണ് കർണാടകയിലെ ബെംഗളൂരുവിന് അടുത്ത് കമ്മനഹള്ളിയിൽനിന്നു പിടികൂടിയത്. ഗാന്ധിനഗർ സ്റ്റേഷന്‍ എസ്എച്ച്ഒ കെ.ഷിജി, എസ്ഐ എം.സി.പവനൻ, സിപിഒമാരായ പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി. ഹോട്ടലിൽനിന്ന് ഡിസംബർ 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നായിരുന്നു രശ്മി രാജിന് രോഗബാധയുണ്ടായത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. ജനുവരി രണ്ടിന് രാത്രി ഏഴിനായിരുന്നു മരണം.

Post a Comment

Previous Post Next Post