Top News

ചെര്‍ക്കളയില്‍ ബസ് ഇടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

ചെര്‍ക്കള: ബസ് ഇടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. മാതാവിന് പരുക്കേറ്റു. ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പെരിയാട്ടടുക്കം സ്വദേശികളും സീതാംഗോളി മുഖാരികണ്ടത്ത് വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കുകയും ചെയ്യുന്ന ആശിഖ് - സുബൈദ ദമ്പതികളുടെ മകന്‍ അബ്ദുല്‍ വാഹിദ് ആണ് മരിച്ചത്.[www.malabarflash.com]


ബസ് കയറുന്നതിനിടെ ബസ് പിറകോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. കുട്ടിയുടെ തലയില്‍ ചക്രങ്ങള്‍ കയറി ഇറങ്ങിയതിനാല്‍ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ബസിനെ ജാകി വെച്ച് ഉയര്‍ത്തിയാണ് കുട്ടിയെ പുറത്തെടുത്തത് ഉടന്‍ തന്നെ ചെങ്കള ഇകെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post