Top News

പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തണം: മുഹിമ്മാത്ത് പ്രവാസി മീറ്റ്

പുത്തിഗെ: സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് ഭാഗമായി സംഘടിപ്പിച്ച പ്രവാസി പൂർവ്വ പ്രവാസി കുടുംബ സംഗമം ശ്രദ്ധേയമായി. മുഹിമ്മാത്തിന്റെ വിവിധ പ്രവാസ ഘടങ്ങളിലെ പ്രവർത്തകരും പ്രവാസ ജീവിതം മതിയാക്കി വന്നവരും ഒന്നിച്ച സംഗമം പുതിയ അനുഭവമായി.[www.malabarflash.com] 


പ്രവാസി ക്ഷേമത്തിനായി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. 

തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്ക് ജീവിത മാർഗം സർക്കാർ ഉറപ്പാക്കണം .കോവിഡ് കാലത്ത് തിരിച്ചെത്തിയവരിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർ ഏറെയാണ്. ഇവരുടെ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും മുഴുവൻ പ്രവാസികളുടെയും പുനരധിവാസം സർക്കാർ ഉറപ്പ് വരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു .

അഹ്ദൽ മഖാം സിയാറത്തിന് വൈ.എം അബ്ദുൽ റഹ്മാൻ അഹ്‌സനി നേതൃത്വ നൽകി. മുഹിമ്മാത്ത് ഫിനാൻസ് സെക്രട്ടറി ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയിൽ മുഹിമ്മാത്ത് അക്കാഡമിക് സെക്രട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്തു.ജന സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി പ്രവാസി കാര്യ സെക്രട്ടറി അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ മുഖ്യ പ്രഭാഷണം നടത്തി.

മുനീർ ബാഖവി തുരുത്തി ആമുഖ പ്രഭാഷണം നടത്തി.അബൂബക്കർ കാമിൽ സഖാഫി പ്രസംഗിച്ചു.അബ്ബാസ് സഖാഫി മണ്ടമ, മൂസ സഖാഫി കളത്തൂർ, ഇബ്രാഹിം അഹ്‌സനി,ആലിക്കുഞ്ഞി മദനി ,ഇബ്രാഹിം ദാരിമി ഗുണാജെ ,അബ്ബാസ് മുസ്‌ലിയാർ ചേരൂർ ,സി.എം.എ ചേരൂർ സിദ്ധീഖ് ഹാജി ഉളുവാർ ,കെ.പി മൊയ്തീൻ ഹാജി കൊടിയമ്മ ,സുൽത്താൻ മഹ്മൂദ് ഹാജി, കെ .കെ അബ്ബാസ് ഹാജി കൊടിയമ്മ , അബ്ദുല്ല ഗുണാജെ, ഡി .എ മുഹമ്മദ് കുഞ്ഞി ചള്ളങ്കയം ,അസീസ് മുന്നൂർ ,അബ്ദുൽ ഖാദിർ ഹാജി കളായി,അബ്ദുൽ റഹ്മാൻ
കട്നടക്ക തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post