Top News

മെട്രോ കപ്പ്; ഫുട്‌ബോള്‍ ആരാധകര്‍ ഏററുമുട്ടി

ഉദുമ: പളളത്തില്‍ നടന്നു വരുന്ന മെട്രോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ വെളളിയാഴ്ച രാത്രി നടന്ന മത്സരത്തിലെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. ഗ്രീന്‍ സ്റ്റാര്‍ കുണിയയും, ലക്കി സ്റ്റാർ കീഴൂരും തമ്മിലായിരുന്നു മത്സരം. മത്സരത്തിന് ശേഷമാണ് ആരാധകര്‍ ഗ്രൗണ്ടില്‍ ഏറെ നേരം പരസ്പരം ഏററുമുട്ടിയത്.[www.malabarflash.com]

ഇരു ടീമുകളുടെയും നൂറുകണക്കിന് ആരാധകള്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ബാന്റ് വാദ്യങ്ങളും കൊടികളുമായി സ്റ്റേഡിയത്തിന്റെ ഇരുവശത്തും അണിനിരന്നിരുന്നു. ആയിരക്കണക്കിന് കാണികള്‍ തിങ്ങിനിറഞ്ഞ ഗ്യാലയില്‍ ഇടക്ക് ഇവര്‍ കരിമരുന്ന് ഉപയോഗിച്ചത് സംഘാടകരെയും കാണികളെയും ആശങ്കയിലാഴ്ത്തിയിരുന്നു. 

മത്സരം മുഴുവന്‍ സമയവും പിന്നിട്ടപ്പോള്‍ രണ്ട് ഗോളുകള്‍ നേടി ഇരു ടീമുകളും സമനില പാലിച്ചതോടെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഗ്രീന്‍ സ്റ്റാര്‍ കുണിയ വിജയിച്ചു. ഇതോടെ കുണിയയില്‍ നിന്നും എത്തിയ കാണികള്‍ കീഴൂരിലെ കാണികളുടെ അടുത്തേക്ക് നീങ്ങി പ്രകോപനം ഉണ്ടാക്കുകയായിരുന്നു. കീഴൂരിലെ ആരാധകരും ഗ്രൗണ്ടിലേക്കിറങ്ങിയതോടെ മൈതാനം വിലയ സംഘര്‍ഷത്തിലേക്ക് നീങ്ങി. 

സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഇരു വിഭാഗത്തെയും വിരട്ടി ഓടിച്ചു. സ്റ്റേഡിയത്തിന് പുറത്ത് വീണ്ടും ഇരു വിഭാഗങ്ങളും സംഘടിച്ചത് സംഘര്‍ഷത്തിലേക്ക് നീങ്ങിയെങ്കിലും പോലീസ് നടപടി ശക്തമാക്കിയതോടെ ഇരു വിഭാഗങ്ങളും പിന്‍മാറുകയായിരുന്നു. 

ഇതിനിടയില്‍ നമ്പര്‍ പ്ലൈററില്ലാതെയും ശബ്ദം മാററിയതുമായ നിരവധി ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post