Top News

പൂച്ചയെ മോഷ്ടിച്ച് എന്നാരോപിച്ച് അയൽവാസിയുടെ 30 പ്രാവുകളെ വിഷം കൊടുത്ത്കൊന്നു

ഷാജഹാൻപൂർ (യു.പി): തന്റെ പൂച്ചയെ മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്ന് അയൽവാസിയുടെ 30 പ്രാവുകൾക്ക് വിഷം നൽകി കൊന്നു. ആബിദ് എന്നയാളുടെ പൂച്ച​യെ അടുത്തിടെ കാണാതായിരുന്നു. അയൽവാസിയായ വാരിസ് അലിയാണ് പൂച്ചയെ മോഷ്ടിച്ചത് എന്ന് ആരോപിച്ചാണ് പ്രാവുകളെ വിഷം നൽകി കൊലപ്പെടുത്തിയത്.[www.malabarflash.com]

ഇതോടെ, പക്ഷി സ്നേഹിയായ വാരിസ് അലിക്ക് വർഷങ്ങളായി താൻ വളർത്തിയിരുന്ന 78 പ്രാവുകളിൽ 30 എണ്ണം അയൽക്കാരന്റെ രോഷത്താൽ നഷ്ടപ്പെട്ടു.

ആബിദിന്റെ പൂച്ചയെ അടുത്തിടെ കാണാതായിരുന്നുവെന്നും അയൽവാസിയായ അലിയാണ് അതിനെ കൊന്നതെന്നുമാണ് ആബിദിന്റെ വിശ്വാസം. അലിയുടെ പ്രാവുകളുടെ തീറ്റയിൽ അയാൾ വിഷം കലർത്തി. അവയിൽ 30 എണ്ണം മരിക്കുകയും നിരവധി എണ്ണത്തിന് അസുഖം ബാധിക്കുകയും ചെയ്തുവെന്ന് അഡീഷനൽ പോലീസ് സൂപ്രണ്ട് (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു. 

താന സദർ ബസാറിലെ മൊഹല്ല അമൻസായിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ആബിദ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ചത്ത പ്രാവുകളെ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി എ.എസ്.പി കുമാർ പറഞ്ഞു.

Post a Comment

Previous Post Next Post