ഉദുമ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണക്കെതിരെയും റിസർവേഷൻ നിർത്തിയതിലും പ്രതിഷേധിച്ച് യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചു.[www.malabarflash.com]
യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കാപ്പിൽ കെ.ബി.എം. ഷെരീഫ് അധ്യക്ഷനായി. കൺവീനർ കെ.വി.ഭക്ത വത്സലൻ, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ, മുസ് ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറൽ സെക്രട്ടറി എം. എച്ച്. മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരൻ, ഉദുമ പഞ്ചായത്ത് അംഗങ്ങളായ ഹാരിസ്, സൈനബ അബൂബക്കർ, ശക്കുന്തള ഭാസ്കരൻ, ബിന്ദു സുധൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി രാജിക ഉദയമംഗലം, അബ്ദുൽ സലാം കളനാട്, പി.വി. ഉദയകുമാർ, കേവീസ് ബാലകൃഷ്ണൻ, വാസു മാങ്ങാട്, കൃഷ്ണൻ മാങ്ങാട്, ബി. ബാലകൃഷ്ണൻ, മജീദ് മാങ്ങാട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജിക ഉദയമംഗലം, ശ്രീജ പുരുഷോത്തമൻ, ആബിദ് മാങ്ങാട് എന്നിവർ പ്രസംഗിച്ചു.
കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള തത്കാൽ അടക്കമുള്ള ടിക്കറ്റ് നിസർവേഷൻ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഏതാനും ദിവസം മുൻപ് നിർത്തിയത്. റിസർവേഷൻ കൗണ്ടർ മുന്നറിയിപ്പില്ലാതെ അടച്ചതിൽ യാത്രക്കാർ ദുരിതത്തിലാണ്. തൽക്കാൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടവരാണ് ഏറെയും ദുരിതത്തിലായത്.
ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളിലെ യാത്രക്കാർക്ക് റിസർവേഷനായി ആശ്രയമായിരുന്നു കോട്ടിക്കുളം. ബേക്കൽ അന്താരാഷ്ട്ര ടൂറിസ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ദീർഘദൂര ട്രൈനുകൾക്ക്
ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
Post a Comment