Top News

ഉടുമ്പിനെ പിടിച്ച് കറി വച്ച നാല് പേർ അറസ്റ്റിൽ

അടിമാലി: കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ. അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു കെ.എം , മജേഷ് ടിഎം, മനോഹരൻ ടികെ ,പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]


നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത്. മജേഷും ബാബുവും ചേർന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചത്. ഇവർ മറ്റു പ്രതികളുമായി കറി പങ്കുവയ്ക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫിസർമാർ ഇവിടെത്തുമ്പോൾ ഇവർ മറ്റുള്ളവരുമായി ചേർന്ന് ഉടുമ്പിനെ കഴിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നാൽവർ സംഘത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post