NEWS UPDATE

6/recent/ticker-posts

ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ നാവികസേനാ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ഡൽഹി- മുംബൈ രാജധാനി എക്സ്പ്രസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ഐ.എ.എഫ് സർജന്റും യു.പിയിലെ ദാദ്രി സ്വദേശിയുമായ സുനിൽ സാങ്‌വാൻ ആണ് അറസ്റ്റിലായത്.[www.malabarflash.com]


റെയിൽവേ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ട്രെയിനിൽ ആരോ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞത്. 4.55നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ഇത് വൈകിപ്പിക്കാൻ ട്രെയിൻ പുറപ്പെടുന്ന സമയം തന്നെ ഇയാൾ പോലീസിനെ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു.

തുടർന്ന് ട്രെയിൻ നിർത്തിയിടുകയും ഉദ്യോ​ഗസ്ഥർ ഉടൻ റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് മനസിലായതോടെ പൊലീസ് വിളിച്ചയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ ഈ ട്രെയിനിൽ തന്നെയു‌ണ്ടെന്ന് മനസിലായി. തുടർന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായി ഡൽഹി പോലീസ് പറഞ്ഞു

Post a Comment

0 Comments