Top News

സുഹൃത്തായ യുവതിയുടെ വീട്ടില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ചു, പിന്നാലെ മരണം; ദുരൂഹതയെന്ന് കുടുംബം

കോട്ടയം: സുഹൃത്തായ യുവതിയുടെ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്‌ കുടുംബം. കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദന്റെ (38) മരണത്തിലാണ് സുഹൃത്തായ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നത്.[www.malabarflash.com]

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അരവിന്ദ് ജനുവരി ഒമ്പതിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

നാട്ടുകാരനായ ഓട്ടോറിക്ഷ ഡ്രൈവർ അറിയിച്ചതിനെ തുടർന്നാണ് സംഭവദിവസം ഉച്ചയ്ക്ക് മാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. അരവിന്ദിന്റെ സുഹൃത്തായ വീട്ടമ്മയുടെ വീട്ടിൽ വച്ച് കുഴഞ്ഞുവീണതായാണ് ആദ്യം അറിഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമാകുന്നത്. 

അദ്യം ഏറ്റുമാനൂരിലെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും മെഡിക്കൽ കോളേജിൽ തെറ്റായ പേര് വിവരങ്ങൾ നൽകി യുവതിയും വീട്ടുകാരും മുങ്ങിയതും സംശയത്തിന് ബലം നൽകുന്നു.

സിടി സ്കാനിൽ തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർനടപടികൾക്ക് പോസ്റ്റുമോർട്ടം ഫലം കാത്തിരിക്കുകയാണ് കുടുംബം. ഏറ്റുമാനൂർ പോലീസ് സംഭവം അന്വേഷിക്കുന്നതിൽ ഉദാസീന മനോഭാവം പുലർത്തുന്നതായും പരാതിയുണ്ട്.

Post a Comment

Previous Post Next Post