Top News

വ്യാജ ഐ ഫോണ്‍ വിറ്റെന്ന് പരാതി; നാല് കടകള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വ്യാജ ഐ ഫോണ്‍ വിറ്റെന്ന പരാതിയില്‍ നാല് കടകള്‍ക്കെതിരെ കേസ്. തിരുവനന്തപുരം തകരപ്പറമ്പിലുള്ള നാല് കടകള്‍ക്കെതിരെയാണ് ഫോര്‍ട്ട് പോലീസ് കേസെടുത്തത്.[www.malabarflash.com] 

തകരപ്പറമ്പിലെ അപ്പോളോ ടയേഴ്‌സിന് സമീപമുള്ള മൊബൈല്‍ ഷോപ്പീ, നാലുമുക്കിലെ തിരുപ്പതി മൊബൈല്‍സ്, സെല്ലുലാര്‍ വേള്‍ഡ്, ശ്രീ ഭാസ്‌കര കോംപ്ലക്‌സിലെ മൊബൈല്‍ സിറ്റി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ്. ഗ്രാഫിന്‍ ഇന്റലിജന്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അന്വേഷണ ഓഫീസറുടെ പരാതിയിലാണ് കേസ്. 

വ്യാജ ആപ്പിള്‍ ഉപകരണങ്ങള്‍ വില്‍ക്കുന്നത് തടയാനും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിള്‍ നിയോഗിച്ച കമ്പനിയാണ് ഗ്രാഫിന്‍ ഇന്റലിജന്റല്‍. ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കമ്പനി നല്‍കിയ പരാതി ഫോര്‍ട്ട് പോലീസിന് കൈമാറുകയായിരുന്നു.കടകളില്‍ ഐ ഫോണ്‍ അടക്കമുള്ള വ്യാജ ആപ്പിള്‍ ഉപകരണങ്ങള്‍ വില്‍ക്കുന്നുണ്ടെന്നായിരുന്നു പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 486-ാം വകുപ്പും കോപ്പി റൈറ്റ് നിയമത്തിലെ 63(എ) വകുപ്പും പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post