Top News

കാറിൽ ബൈക്കിടിപ്പിച്ച് പണം തട്ടാൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: കാറിന് മുമ്പിൽ ബൈക്ക് ഇടിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ദൊഡ്ഡകനെല്ലസി സ്വദേശികളായ ധനുഷ് (24), രക്ഷിത്(20) എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സർജാപുർ പ്രധാന റോഡിൽ ഒരു ഇടറോഡിലേക്ക് കയറുന്നതിനിടെയാണ് ദമ്പതികൾ സഞ്ചരിച്ച കാറിൽ യുവാക്കളുടെ ബൈക്ക് വന്നിടിക്കുന്നത്.[www.malabarflash.com]

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.എന്നാൽ കാറിൻ്റെ ഡാഷ്ബോർഡിൽ ഉണ്ടായിരുന്ന ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സംഭവ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറത്തറിയുന്നത്. യുവാക്കൾ എതിർദിശയിൽ നിന്നും കാറിന് മുന്നിൽ വന്നിടിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.

അപകടത്തിനുശേഷം ദമ്പതികളുമായി യുവാക്കൾ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടയിൽ ഇവർ മോഷണത്തിന് ശ്രമിക്കുകയായിരുന്നു. ദമ്പതികളുടെ പക്കൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും തട്ടിയെടുക്കാനാണ് പ്രതികൾ ശ്രമിച്ചത്. ദമ്പതികൾ കാറ് പുറകോട്ടിടുത്ത് രക്ഷപ്പെടുകയായിരുന്നു. 

ദമ്പതികൾ ദൃശ്യങ്ങൾ ഉൾപ്പടെ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ച് നാലുമണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ പിടികൂടി.

Post a Comment

Previous Post Next Post