Top News

കണക്കും രസതന്ത്രവും മുട്ടുമടക്കി; 73-ാം വയസ്സിൽ പത്താം തരം പാസായി നടി ലീന ആന്റണി

'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രം കണ്ടവരാരും മറക്കാത്ത മുഖമാണ് ലീന ആന്റണിയുടേത്. സിനിമയിലെ അമ്മച്ചി കഥാപാത്രമായെത്തി മികച്ച അഭിനയത്തിലൂടെ ശ്രദ്ധ നേടിയ നടി ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് ഒരു പരീക്ഷാ വിജയത്തിലൂടെയാണ്.[www.malabarflash.com]

73-ാം വയസ്സിൽ പത്താം ക്ലാസ് പാസായിരിക്കുകയാണ് ലീന.ഭർത്താവും നടനുമായ കെ എൽ ആന്റണിയുടെ മരണത്തിന് ശേഷമാണ് ലീന വീണ്ടും പഠിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബറിൽ തുടർവിദ്യാപദ്ധതി പ്രകാരം ലീന ആന്റണി പത്താംതരം പരീക്ഷയെഴുതി. 

എന്നാൽ കണക്കും രസതന്ത്രവും ഒഴികെയുള്ള വിഷയങ്ങളിൽ മാത്രമേ ലീനയ്ക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞുള്ളു. ഇപ്പോഴിതാ സേ പരീക്ഷയെഴുതി കണക്കും രസതന്ത്രവും ജയിച്ചിരിക്കുകയാണ് ലീന. ചേർത്തല തൈക്കാട്ടുശ്ശേരി ഉളവയ്‌പ്പിൽ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്.

Post a Comment

Previous Post Next Post