Top News

ആശുപത്രി പരിസരത്ത് വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.[www.malabarflash.com]

അക്ഷരയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ ബത്തേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.ആശുപത്രി പരിസരത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് അക്ഷരയെ കണ്ടെത്തിയത്. 

കെട്ടിടത്തിന് മുകളില്‍നിന്നു വീണ് പരുക്കേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post