Top News

റബർ തോട്ടത്തിൽ വീട്ടമ്മയുടെ മൃതദേഹം ജീർണിച്ച നിലയിൽ; അടുത്തൊരു ബൈക്കും

തിരുവന്തപുരം: വീട്ടമ്മയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പഴയ കുന്നുമ്മൽ ഊമൺപള്ളിക്കര ഇരുപ്പിൽ പുഷ്പ നിലയത്തിൽ എസ് എസ് അജിലിയാണ് [45] മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ഒരു ഇരുചക്ര വാഹനവും കണ്ടെത്തിയിട്ടുണ്ട്.[www.malabarflash.com]


കിളിമാനൂർ പഞ്ചായത്തിൽ പാങ്ങൽ തടത്തിൽ റബർ തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തിങ്കളാഴ്ച  വൈകുന്നേരം നാട്ടുകാരാണ് മൃതദേഹം കാണുന്നത് .തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കെട്ടി തൂങ്ങി നിന്ന മൃതദേഹം ജീർണ്ണിച്ച താഴെ വീണതാണെന്ന് കിളിമാനൂർ പൊലിസ് അറിയിച്ചു. കിളിമാനൂർ പോലീസ് മഹസ്സർ തയാറാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയക്കും.പോസ്റ്റ് മോർട്ടം ചൊവ്വാഴ്ച നടക്കും.

Post a Comment

Previous Post Next Post