Top News

ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ വിദ്യാർഥി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു

പെരുവള്ളൂർ: ബിഗ് സ്ക്രീനിൽ ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ വിദ്യാർഥി ആൾമറയില്ലാത്ത കിണറിൽ വീണ് മരിച്ചു. പെരുവള്ളൂർ ഉങ്ങുങ്ങൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയും കോഴിക്കോട് മാവൂർ പൊക്കുന്നിലെ കണ്ണംപിലാക്കൽ പറമ്പ് ബൈത്തുൽ ഹംദിലെ ഹംസക്കോയയുടെ മകനുമായ മുഹമ്മദ് നാദിറിനെയാണ് (17) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]

ശനിയാഴ് അർധരാത്രിയാണ് സംഭവം. സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന നാദിർ സമീപ പ്രദേശത്തെ സ്ക്രീനിൽ ലോകകപ്പ് ഫുട്ബാൾ മത്സരം കാണാൻ അർധരാത്രി പോവുന്നതിനിടെ അബദ്ധത്തിൽ സ്കൂളിന് സമീപത്തെ ആൾമറയില്ലാത്ത ചാലിപ്പാടം കിണറിൽ വീണതാവാമെന്നാണ് നിഗമനം.

കളി കാണാൻ പോയ കൂട്ടുകാർ സമയം കഴിഞ്ഞിട്ടും നാദിറിനെ കാണാത്തതിനാൽ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി ഒന്നരയോടെ കിണറ്റിൽ ചെരിപ്പ് കണ്ടെത്തി. കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് വെള്ളത്തിനടിയിൽ മൃതദേഹം കണ്ടെത്തിയത്. 

മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷ സേനയെത്തി രാത്രിയോടെ തന്നെ മൃതദേഹം പുറത്തെടുത്തു. തേഞ്ഞിപ്പലം പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post