Top News

ഉപ്പളയില്‍ രണ്ടുവയസ്സുകാരന്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു

ഉപ്പള: ഉപ്പളയില്‍ രണ്ടുവയസ്സുകാരന്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. ഉപ്പള ടൗണില്‍ ദേശീയപാതക്ക് സമീപം ഡോക്ടര്‍ ഹോസ്പിറ്റലിന് അടുത്തുള്ള അബ്ദുല്‍ സമദ് - അനീസ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ്മാന്‍ സഹദാദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണ അപകടം സംഭവിച്ചത്.[www.malabarflash.com]


വീടിന് പിന്നിലുള്ള കക്കൂസ് കുഴിയില്‍ മുകള്‍ ഭാഗം അറ്റകുറ്റപ്പണിക്കായി ഒരടി തുറന്നിട്ടിരുന്നു. ഇതുവഴി നടന്നുപോകുന്നതിനിടെ ദ്വാരത്തിലൂടെ കുട്ടി കുഴിയില്‍ വീഴുകയായിരുന്നു. വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കുഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്.

വിവരമറിഞ്ഞ് മംഗല്‍പാടി പഞ്ചായത് അംഗം പിബി ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ കുട്ടിയെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘവും മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു. 

ദുബൈയില്‍ കോസ്‌മെറ്റിക് വില്‍പ്പനക്കാരനായ അബ്ദുല്‍ സമദ് അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്.

Post a Comment

Previous Post Next Post