Top News

നീലേശ്വരം ചോയ്യംകോട് ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

നീലേശ്വരം: ചോയ്യംകോട് മഞ്ഞളംകാട് കാറിൽ ലോറിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കരിന്തളം ചിമ്മത്തോട്ടെ രമയുടെ മകൻ ശ്രീരാഗ് (18) ,പെരിയങ്ങാനം കൊടക്കൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ മകൻ കെ.കെ. കിഷോർ (20) , കൊന്നക്കാട് കാട്ടാമ്പള്ളിയിലെ ഗണേശൻ മകൻ അനുഷ് (27) എന്നിവരാണ് മരണപ്പെട്ടത്.[www.malabarflash.com]

ഗുരുതരമായ കുമ്പള്ളപ്പള്ളിയിലെ ബിനു കണ്ണൂരിലെ സ്വകാര്യ ശുപത്രിയിലേക്ക് മാറ്റി. 

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ചായ്യോം കലോത്സവ നഗരിയിൽ നിന്നും മലോം ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ആൾട്ടോ കാറും നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ചെങ്കല്ല് കയറ്റിയ ടിപ്പർ ലോറിയും ചോയ്യം കോട് മഞ്ഞളം കാട് എന്ന സ്ഥലത്ത് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മാരുതി കാർ നിശേഷം തകർന്നു.

Post a Comment

Previous Post Next Post