Top News

ശൈഖ് രിഫാഇ ദിനം: മുഹിമ്മാത്ത് സേഫ് ഹോം രിഫാഇ ദഫ് റാത്തീബിന് ധന്യ സമാപനം

പുത്തിഗെ: ജീവ കാരുണ്യ രംഗത്ത് വിശ്വ മാതൃക തീർത്ത ശൈഖ് രിഫാഇയുടെ ഓർമ്മ ദിനമായ ജമാദുൽ അവ്വൽ 12ന് മുഹിമ്മാത്ത് സേഫ് ഹോം സംഘടിപ്പിച്ച ദഫ് റാത്തീബിന് ധന്യ സമാപനം.ഡോ.കോയ കാപ്പാടും സംഘവും അവതരിപ്പിച്ച രിഫാഈ ദഫ് റാത്തീബ് നാടിന് പുത്തനുണർവ്വ് നൽകി.[www.malabarflash.com]


സമാപന സമ്മേളനത്തിൽ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു .സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്തു .സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ സന്ദേശ പ്രസംഭാഷണവും അബ്ബാസ് സഖാഫി കാവുംപുറം മുഖ്യ പ്രഭഷഷണവും നടത്തി .മൂസ സഖാഫി കളത്തൂർ സ്വാഗതം പറഞ്ഞു .

സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, ഹാജി അമീറലി ചൂരി, സി.എൻ അബ്ദുൽ കാദിർ മാസ്റ്റർ , ഉമർ സഖാഫി കർണൂർ, വൈ.എം അബ്ദുൽ റഹ്മാൻ അഹ്‌സനി, അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ,ഇബ്രാഹിം സഖാഫി കർണൂർ, ഷാഫി സഅദി, ഇബ്രാഹിം ഹാജി കുബണൂർ , ഹനീഫ് മുക്കൂർ , അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ കോടി, പി.എം മുഹമ്മദലി,ഉമർ ഉപ്പിന, അബൂബക്കർ ഗുഡ്ഡെ തടുങ്ങിയവർ സംബന്ധിചു.

പരിപാടിക്ക് മുന്നോടിയായി രിഫായി മാല ആലാപനം , സിയാറത്ത് തുടങ്ങിയ പരിപാടികൾ നടന്നു.

Post a Comment

Previous Post Next Post