Top News

അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയില്‍ തേങ്ങ വീണ് മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍

കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയില്‍ തേങ്ങ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി.പി മുനീര്‍ (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.[www.malabarflash.com]


തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്. തറവാട് വീട്ടില്‍ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് വഴിയരികിലെ തെങ്ങില്‍നിന്ന് മുനീറിന്റെ തലയില്‍ തേങ്ങ വീണത്. സൗദി അറേബ്യയിലെ ഹയാല്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുന്‍പാണ് നാട്ടിലെത്തിയത്.

മാതാവ്: ആമിന. മക്കള്‍: ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്‌വ (ഒമ്പതാം ക്ലാസ്, അത്തോളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) സഹോദരന്‍: പി.പി. നൗഷാദ്, പി.പി. നൗഷിദ.

Post a Comment

Previous Post Next Post