മലപ്പുറം: ഇത്തവണത്തെ ക്രിസ്മസിലും പതിവ് തെറ്റിക്കാതെ പണക്കാട്ടേക്ക് സമ്മാനവുമായി ഊരകം ഫാത്തിമ മാതാ പള്ളിയിലെ പുരോഹിതന്മാര്‍. ഫാദര്‍ അബ്രഹാം കൊച്ചിലാത്തും ഫാദര്‍ ജോസഫ് ചുണ്ടയിലും ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തിലും എത്തിയതിന്റെ സന്തോഷം സയ്യിദ് സാദിഖ്അലി തങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.[www.malabarflash.com]
ഊരകം ഫാത്തിമ മാതാ ചർച്ചിലെ ഫാദർ ജോസഫ് ചുണ്ടയിലും, ചർച്ച് ഭാരവാഹികളും പാണക്കാട്ടെത്തി സൗഹൃദമധുരം പങ്കുവെച്ചു.
സ്നേഹധന്യരായ ക്രിസ്തീയ സഹോദരങ്ങളും മതമേലധ്യക്ഷന്മാരും പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.
വീട്ടില്‍ എത്തിയ പുരോഹിതന്മാരെ സന്തോഷത്തോടെ സ്വീകരിക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പള്ളി ഭാരവാഹികളായ വി.എ ദേവസ്യ, ജോഷി, ഷാജു എന്നിവരാണ് പാണക്കാട് എത്തിയത്.മുസ്ലിം ലീഗ് അധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം പികെ കുഞ്ഞാലികുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഉണ്ടായിരുന്നു.
സ്നേഹധന്യരായ ക്രിസ്തീയ സഹോദരങ്ങളും മതമേലധ്യക്ഷന്മാരും പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.
നാടിന്റെ നന്മയും ഈ സൗഹൃദവും എക്കാലവും നിലനിൽക്കട്ടെ. അതിനായി നമുക്ക് പ്രാർത്ഥിക്കാം.. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Post a Comment