NEWS UPDATE

6/recent/ticker-posts

ഫേസ് ബുക്കിനും ട്വിറ്ററിനും വെല്ലുവിളിയായി 'ബീ റിയൽ' ആപ്പ്; സമൂഹ മാധ്യമത്തിലെ പുതിയ താരത്തെ കുറിച്ചറിയാം

പുതിയ വർഷം ആരംഭിക്കുന്ന വേളയിൽ സാങ്കേതിക മേഖലയിൽ സ്ഥാനം പിടിച്ച് സോഷ്യൽ മീഡിയ ആപ്പായ 'ബീ റിയൽ'. 2022-ന്റെ തുടക്കത്തിലും മധ്യത്തിലുമായിട്ടാണ് ആപ്പ് ജനപ്രീതി നേടിയത്. 2022 ൽ ആപ്പിൾ ആപ്പ് സ്റ്റോർ അവാർഡിൽ ഏറ്റവും മികച്ച ആപ്പാണ് ബീ റിയൽ. ഇന്ന് ഫെയ്സ് ബുക്കിനും, ട്വിറ്ററിനും വെല്ലുവിളിയായി മാറികൊണ്ടിരിക്കുകയാണ് ഈ ആപ്പ്.[www.malabarflash.com]


2020 ലാണ് ഫ്രഞ്ച് സോഷ്യൽ മീഡിയ ആപ്പായ ബീ റിയൽ പുറത്തിറങ്ങിയത്. അലക്സ് ബാരിയാറ്റും കെവിൻ പെറോയും ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്. എന്നാൽ 2022ലാണ് ആപ്പ് ജനപ്രീതി നേടുന്നത്. 2022 ലെ ആപ്പിളിന്റെ ആപ്പ്സ്റ്റോറും ഗൂഗിളിന്റെ പ്ലേസ്റ്റോറും പ്രഖ്യാപിച്ച അവാർഡിൽ മികച്ച പ്രകടനമാണ് ആപ്പ് കാഴ്ചവെച്ചത്.

ട്വിറ്ററും മെറ്റയും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി ബീ റിയലിന് ഗുണകരമായിമാറി എന്നു തന്നെ പറയാം. കുറഞ്ഞ മാസങ്ങൾകൊണ്ട് 73.5 ദശ ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ആപ്പ് സ്വന്തമാക്കിയത്. ട്വിറ്ററിലേക്കും ഫെയ്സ് ബുക്കിലേക്കും പോകാൻ മടിച്ചിരുന്ന പല പ്രമുഖ ബ്രാൻ്റുകളും ബീ റിയലിനെ സമീപിക്കുന്നു എന്നത് ആപ്പിൻെ്റ വലിയ വിജയമായി കണക്കാകുന്നു.

ആൻഡ്രോയിഡ് ഉപഭോക്താക്കളിൽ നിരവധി പേർ ഇതിനോടകം തന്നെ ബീ റിയിലിനെ തെരഞ്ഞെടുത്തു കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോഗിൻ ചെയ്യ്ത് കഴിഞ്ഞാൽ ഉപഭേക്താക്കൾ എന്താണോ ചെയ്യുന്നത് അത് തത്സമയം പങ്കുവെക്കാൻ ആപ്പ് രണ്ട് മിനിറ്റ് സമയം നൽകും. ഉപഭോക്താക്കളുടെ ഫിൽട്ടർ ചെയ്യാത്ത യാഥാർത്ഥ സ്നാപ്പ് ഷോട്ട് പകർത്തി പങ്കുവെക്കുക എന്നതാണ് ബീ റിയൽ ആപ്പിൻ്റെ ഉദ്ദേശം.

തങ്ങളുടേയും സമീപത്തുള്ള ചുറ്റുപാടുകളുടേയും ഫോട്ടോ പങ്കിടാൻ ഉപഭോക്താക്കളെ ദൈനംദിന പ്രോത്സാഹിപ്പിക്കുന്നതാണ് ഇതിൻെ്റ പ്രധാന സവിശേഷത. സോഷ്യൽ മീഡിയയുടെ കപടതകൾ ഇല്ലാത്തതാണെന്ന് പറയുമ്പോഴും, പലപ്പോഴും നിത്യ ജീവിതത്തിലേയ്ക്ക് കടന്നുകയറ്റം നടത്തുകയാണ് ബി റിയൽ എന്നാണ് വിമർശകരുടെ അഭിപ്രായം.

Post a Comment

0 Comments