Top News

ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ കാറിടിച്ച് 6 വയസുകാരി മരിച്ചു; മാതാവിന് ഗുരുതരപരിക്ക്

മലപ്പുറം: മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യു.കെ.ജി വിദ്യാർഥിനി കാറിടിച്ച് മരിച്ചു. തവനൂർ അങ്ങാടി സ്വദേശി വെള്ളച്ചാലിൽ മുഹമ്മദലി - മുബീന ദമ്പതിമാരുടെ മകൾ ഫാത്തിമ സഹ്റ (6) ആണ് മരിച്ചത്.[www.malabarflash.com]


എടപ്പാൾ ദാറുൽ ഹിദായ സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. ഇതേ സ്കൂളിൽ യു.പി വിഭാഗം അധ്യാപികയാണ് മാതാവ് പെരിന്തൽമണ്ണ വേങ്ങൂർ സ്വദേശിനിയായ മുബീന. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ കാറിടിക്കുകയായിരുന്നു.

ചൊവാഴ്ച വൈകീട്ട് 3.30 ഓടെ മലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിന് സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ മുബീനയെയും കുഞ്ഞിനെയും എം.ഇ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫാത്തിമ സഹ്റയുടെ മൃതദേഹം തവനൂർ ജുമാമസ്ജിദിൽ ഖബറടക്കി.

Post a Comment

Previous Post Next Post