തുടക്കം മുതലേ ആക്രമിച്ചു കളിച്ച അമേരിക്കയ്ക്കായി 36-ാം മിനുട്ടില്‍ തിമോത്തി വിയയാണ് ഗോള്‍ നേടിയത്.സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ കൃത്യതയാര്‍ന്ന പാസ്സിലൂടെ നല്‍കിയ പന്താണ് തിമോത്തി വിയ തന്റെ വലം കാല്‍ ഉപയോഗിച്ച് വലയിലെത്തിച്ചത്.
പ്രതിരോധത്തില്‍ ഊന്നിയായിരുന്നു വെയ്ല്‍സിന്റെ ആദ്യ പകുതി. നല്ലൊരു ആക്രമണ നീക്കം പോലും വെയ്ല്‍സില്‍ നിന്ന് കാണാനായി സാധിച്ചില്ല. അമേരിക്കയുടെ യൂനുസ് മൂസയെ ഫൗള്‍ ചെയ്തതിന് ബെയ്‌ലിന് മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു.അമേരിക്കയുടെ നിരന്തര ആക്രമണങ്ങള്‍ വെയ്ല്‍സ് പ്രതിരോധ നിരയ്ക്ക് തലവേദനയായി.
രണ്ടാം പകുതിയില്‍ വെയ്ല്‍സ് ആക്രമണത്തിന് ശ്രമിച്ചെങ്കിലും അമേരിക്കന്‍ പ്രതിരോധത്തിന് മുന്നില്‍ കാലിടറി. ഒടുവില്‍ കളിയുടെ 80-ാം മിനുട്ടില്‍ ബെയ്‌ലിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി താരം തന്നെ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു
0 Comments