Top News

ഓർമകളുടെ തിരയിളക്കവുമായി കപ്പലോട്ടക്കാരുടെ സംഗമം; ക്ഷേമ പെൻഷൻ അനുവദിക്കാത്തതിൽ പ്രതിഷേധം

പാലക്കുന്ന് : കടൽ യാത്രയിൽ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലഴിച്ചതിലെ കയ്‌പ്പും കഷ്ടപ്പാടും ഇമ്മിണി സന്തോഷങ്ങളും പങ്കുവെച്ച് മർച്ചന്റ് നേവി ജീവനക്കാരുടെ സംഗമം.[www.malabarflash.com] 

രാജ്യത്തെ ഒട്ടുമിക്ക ജന വിഭാഗങ്ങൾക്കും പ്രതിമാസ ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും, കോടിക്കണക്കിന് മൂല്യമുള്ള വിദേശനാണ്യം നേടിക്കൊടുക്കുന്ന മർച്ചന്റ് നേവി ജീവനക്കാർക്ക്‌ മാത്രം അത്‌ ലഭിക്കാത്തതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.

സീമെൻസ് ഐക്യദിനത്തിൽ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ സംഘടിപ്പിച്ച സംഗമത്തിൽ ക്ലബ്ബിൽ അംഗങ്ങളായ മുതിർന്ന നാവികരെ പണക്കിഴിയും പുരസ്‌കാരങ്ങളും പൊന്നാടയും അണിയിച്ച് ആദരിച്ചു.

എ. കെ. അബ്ദുള്ളകുഞ്ഞി (മൗവ്വൽ ), ബി. രാമൻ മുദിയക്കാൽ, കെ. വി. ഗംഗാധരൻ (കൂട്ടപ്പുന), യു.കെ. ജയപ്രകാശ് (കാഞ്ഞങ്ങാട്), കണ്ണൻ കുഞ്ഞി (മാങ്ങാട് ), എം.വി. ബാലകൃഷ്ണൻ (കുന്നുമ്മൽ), പി. കെ. പുരുഷോത്തമൻ (പള്ളം തെക്കേക്കര), കെ. സുധാകരൻ (മുദിയക്കാൽ),സി.എം. സത്യനാഥ്‌ അങ്കകളരി (കോഴിക്കോട് ), അബ്ദുൽ ജലീൽ (മലാംകുന്ന്) എന്നിവരെയാണ് ആദരിച്ചത്.

രക്ഷാധികാരി വി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അധ്യക്ഷനായി. ജനറൽ സെക്രട്ടറി യു. കെ. ജയപ്രകാശ്, ട്രഷറർ കൃഷ്ണൻ മുദിയക്കാൽ, പി.വി. കുഞ്ഞിക്കണ്ണൻ പടന്നക്കാട്, സി. ആണ്ടി, കെ. പ്രഭാകരൻ, നാരായണൻ കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post