ഗ്രന്ഥലോകം എഡിറ്റർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്‌തു. കെ വി ബാലകൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി പ്രഭാകരൻ മുഖ്യാതിഥിയായി. പഞ്ചായത്തംഗം ചന്ദ്രൻ നാലാംവാതുക്കൽ, കെ സന്തോഷ്‌കുമാർ, അബ്ബാസ് പാക്യാര, മഹമൂദ് പാറ, സതീഷൻ കളനാട്, ഡോ. സന്തോഷ് പനയാൽ, മണി പ്രസാദ് എന്നിവർ സംസാരിച്ചു. റഫീക്ക് മണിയങ്ങാനം സ്വാഗതവും സി കെ ശശി ആറാട്ടുകടവ് നന്ദിയും പറഞ്ഞു.
ചിറയൻകീഴ അനുഗ്രഹയുടെ നായകൻ നാടകം അരങ്ങേറി. 15ന് വൈകിട്ട് ആറിന് ഭരണഘടനാ സംരക്ഷണ സദസ് (ഭരണഘടന നേരിടുന്ന വെല്ലുവിളി) അഡ്വ. സി ഷുക്കൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി നാടകം.
ബേവൂരു സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക പ്രവർത്തകകരുടെ സംഗമം ഗ്രന്ഥലോകം എഡിറ്റർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്യുന്നു
0 Comments