Top News

കാസർകോടിന്റെ പശ്ചാത്തലത്തിൽ ഹൊറർ മിസ്റ്ററി, ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്സ് ഒരുങ്ങുന്നത് അഞ്ചു ഭാഷകളിൽ

മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ ‘വഴിയെ’യ്ക്ക് ശേഷം അതേ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ എന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂജാ ചടങ്ങോടെ ആരംഭിച്ചു. തരിയോട്, വഴിയെ എന്നീ സിനിമകളുടെ സംവിധായകനായ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.[www.malabarflash.com]


ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ആര്യ കൃഷ്ണൻ, ലാസ്യ ബാലകൃഷ്‌ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഓടക്കൊല്ലി നാച്ചുറൽ കേവ്സ്, കൂവപ്പാറ, കുന്നുംകൈ, ജോസ്‌ഗിരി എന്നിവിടങ്ങളാണ് ഈ ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അണിയറ പ്രവർത്തകരിൽ ഭൂരിഭാഗവും കാസർകോട് സ്വദേശികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, മ്യൂസിക്: അഭിനവ് യദു, മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ, പ്രൊജക്റ്റ് അസോസിയേറ്റ് ഡയറക്ടേഴ്സ് : അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ, ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. ഫൈനൽ മിക്സിങ്: രാജീവ് വിശ്വംഭരൻ. ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.

Post a Comment

Previous Post Next Post