Top News

ബൈക്കിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്നു

കാസർകോട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്നയാളെ കാറിടിച്ച് വീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവർന്നു. പണം തട്ടിയെടുത്തശേഷം ഇയാളെ റോഡരികിൽ ഉപേക്ഷിച്ചു. ചളിയങ്കോട് പാലത്തിന് സമീപത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം.[www.malabarflash.com]


അടുക്കത്ത്ബയല്‍ സ്വദേശിയായ മജീദിനെയാണ് (50) തട്ടിക്കൊണ്ടുപോയത്. ദൃക്സാക്ഷിയാണ് വിവരം മേൽപറമ്പ് പോലീസിൽ അറിയിച്ചത്. സ്വമേധയാ കേസെടുത്ത പോലീസ് ബൈക്കിന്റെ ആർ.സി ഉടമയായ കുണ്ടംകുഴി സ്വദേശിയെ വിളിച്ചുവരുത്തി മൊഴിയെടുത്തു.

ബൈക്ക് നേരത്തെ കാസര്‍കോട് സ്വദേശിക്ക് വിറ്റതാണെന്നും ആര്‍.സി മാറ്റിയിട്ടില്ലെന്നും ഇയാൾ പോലീസിന് മൊഴി നൽകി.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് കാഞ്ഞങ്ങാട് ഭാഗത്ത് മജീദിനെ വഴിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.കുഴൽപണക്കടത്തുകാരനാണ് മജീദ് എന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post