Top News

കണ്ണൂരില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; മൃതദേഹം കിടപ്പുമുറിയില്‍

കണ്ണൂര്‍: പാനൂര്‍ വള്ള്യായിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.[www.malabarflash.com]


പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം. കൈകളില്‍ അടക്കം മാരകമായ മുറിവേറ്റനിലയിലായിരുന്നു.

അതേസമയം, കൊലപാതകിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയം തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ കണ്ടതായി വിവരങ്ങളുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

Post a Comment

Previous Post Next Post