Top News

സൗദി ബുറൈദക്ക് സമീപം വാഹനാപകടം; രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ബുറൈദക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍(44), മഞ്ചേരി വളളക്കാപ്പറ്റ സ്വദേശി വെളളക്കാട്ട് ഹുസൈന്‍(23) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ബുറൈദക്കടുത്ത് അല്‍റാസ് നബ്ഹാനിയയില്‍ വെളളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഹുറൈംലയില്‍ നിന്ന് മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു ഇവര്‍. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബാം​ഗങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പെടെ 12 പേര്‍ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. 

ഹുറൈംലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരുകയായിരുന്നു ഇഖ്ബാല്‍. ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസൈന്‍. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു.

വെളേളകത്ത് അബ്ദുല്‍ മജീദ് എന്നയാള്‍ക്ക് തലക്ക് സാരമായ പരുക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരുാനാണ് തീരുമാനം. കുടങ്ങയം സ്വദേശി ഫാത്തിമ സുഹ്‌റ (36), വെള്ളേകത്ത് ആയിശ നൗറിന്‍ (6), വെള്ളേകത്ത് ഹിബ നസ്‌റിന്‍ (8), വെള്ളേകത്ത് മുഹമ്മദ് ഹിഷാം (12), തറമ്മല്‍ ഹബീബ (34) എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

Post a Comment

Previous Post Next Post