Top News

അരനൂറ്റാണ്ടിന് ശേഷം നാട്ടുകാര്‍ പിടിച്ച് കുളിപ്പിച്ചു; 'ലോകത്തെ ഏറ്റവും വൃത്തിഹീനനായ' മനുഷ്യന്‍ മരിച്ചു

ടെഹ്‌റാന്‍: ലോകത്തിലെ 'ഏറ്റവും വൃത്തിഹീനനായ മനുഷ്യന്‍' എന്ന് വിളിപ്പേരുളള അമൗ ഹാജി മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക മാധ്യമമാണ് 94കാരനായ അമോഹാജിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.[www.malabarflash.com]


വര്‍ഷങ്ങളായി കുളിക്കാത്തതിനാല്‍ അമൗവിന് 'വേള്‍ഡ്‌സ് ഡേര്‍ട്ടിയസ്റ്റ് മാന്‍' എന്ന വിചിത്രമായ വിശേഷണം ലഭിച്ചിരുന്നു.

അരനൂറ്റാണ്ടിലേറെയായി ഒരു തവണ പോലും കുളിക്കാത്ത അമൗ ഹാജി അവിവാഹിതനാണ്. ഇദ്ദേഹം ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ ഞായറാഴ്ച മരണപ്പെട്ടുവെന്ന് ഐആര്‍എന്‍എ വാര്‍ത്താ ഏജല്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗം പിടിപെടുമോ എന്ന ഭയം കൊണ്ടാണ് അമൗ പതിറ്റാണ്ടുകള്‍ കുളിക്കാതിരുന്നതെന്ന് അധികൃതര്‍ പ്രതികരിച്ചു.

Post a Comment

Previous Post Next Post