NEWS UPDATE

6/recent/ticker-posts

ഭക്തിയുടെ നിറവിൽ പൊലിയന്ദ്രത്തിന് തുടക്കമായി

പാലക്കുന്ന്: ഭക്തിയുടെ നിറവിൽ തുളുനാടിന്റെ സ്വന്തം ഉത്സവമായ പൊലിയന്ദ്രത്തിന് തുടക്കമായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലും പൊലിയന്ദ്രം വിളിക്ക് ചൊവ്വാഴ്ച തുടക്കമിട്ടു.[www.malabarflash.com]

പാലമരത്തിൽ നിന്നെടുത്ത ശിഖരങ്ങൾ പ്രത്യേക ഇടങ്ങളിൽ സ്ഥാപിച്ച് ത്രിസന്ധ്യാനേരത്ത് ഐശ്വര്യം പൊലിയിച്ച് തിരിതെളിയിച്ച് 'പൊലിയന്ദ്രാ.... പൊലിയന്ദ്രാ...ഹരിയോ ഹരി...'എന്ന് മൂന്ന് തവണ അരിയിട്ട് സ്തുതി പാടുന്നതാണ് ചടങ്ങ്.  ബലിയന്ത്ര ലോപിച്ച് പൊലിയന്ദ്ര ആയെന്നും ഭാഷ്യമുണ്ട്.

ജില്ലയിലും കർണാടകയിൽ കുന്താപുരം വരെയുള്ള ചില ക്ഷേത്രങ്ങളിലും വീടുകളിലും തെയ്യകാവുകളിലും ഐശ്വര്യത്തിന്റെ പ്രതീകമായാണ് ദീപതിരി തെളിയിച്ച് വന്ദിക്കുന്നത്. തുലാമാസത്തിലെ വാവുനാൾ മുതൽ മൂന്ന് ദിവസങ്ങളിലായി ആചരിക്കുന്ന അപൂർവ അനുഷ്ഠാനമാണിത്. അസുര രാജാവായ മഹാബലിയെ അരിയിട്ട് വാഴിക്കാനാണിതെന്നാണ് വിശ്വാസം.

പാലക്കുന്നിനെ കൂടാതെ ചില മാറ്റങ്ങളോടെ ജില്ലയിൽ പൊടവടുക്കം, കീഴൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ ഇന്നും ഇതാചരിക്കുന്നുണ്ട്.

Post a Comment

0 Comments