Top News

ഡോ. കോയ കാപ്പാട് ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ

കണ്ണൂർ: ദഫ്മുട്ടാചാര്യനും മലബാർ സെന്റർ ഫോർ ഫോക്ലോർ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. കോയ കാപ്പാടിനെ കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനായി നിയമിച്ചു. നിർവാഹക സമിതി അംഗമായി കെ വി സുമേഷ് എം എൽ എയെയും തിരഞ്ഞെടുത്തു.[www.malabarflash.com]

ദഫ്മുട്ട് കലയിൽ പാരമ്പര്യമുള്ള കാപ്പാട് ആലസംവീട്ടിൽ തറവാട്ടിലെ നാലാമത്തെ കണ്ണിയും ദഫ്മുട്ടാചാര്യൻ ഉസ്താദ് അഹ്മദ് കുട്ടി മുസ്ലിയാരുടെ മകനുമാണ് കോയ കാപ്പാട്. 

അന്യംനിന്നുപോയ ദഫ്മുട്ട്, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങൾ യുവ തലമുറയിലൂടെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇദ്ദേഹം ഫിജി, ന്യൂസിലാൻഡ് ഫിജി, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും പരിശീലനം നൽകുന്നുണ്ട്.

Post a Comment

Previous Post Next Post